ലോകമേ തറവാട്ടിൽ, പരേതനായ ഡോ. സാമാന്യജ്ഞാനത്തോടെ മകൻ ശ്രീ. നർമ്മബോധം ഇന്നലെ അന്തരിച്ചു. അമ്മ റിട്ടയേർഡ് നയതന്ത്രജ്ഞ ശ്രീമതി. സഹാനുഭൂതി. പത്രത്തിൽ കണ്ട ഹാസ്യചിത്രം വിശ്വാസങ്ങളെ ചോദ്യം ചെയ്തപ്പോൾ, വഴിപോക്കരുടെ കഴുത്തറത്ത് ഉത്തരം പറഞ്ഞ ജനതയെ ഓർത്ത് ലജ്ജിച്ച്, ചങ്ക്പൊട്ടിയാണ് ശ്രീ. നർമ്മബോധം മരിച്ചത്. മക്കൾ പ്രതീക്ഷയും പ്രാർത്ഥനയും ജീവിച്ചിരിക്കുന്നു.
At the world's stage, Mr. Humour Sense passed away yesterday. His father Dr. Common Sense predeceased him. His mother, Ms. Sympathy, is a retired diplomat. The cause of death is heart explosion detonated by shame towards a society that beheaded pedestrians in reply to a newspaper cartoon about dogmas. He is survived by his children Hope and Prayer.